​െഎ.എ.എസിൽ ‘ശവ്വാൽ നിലാവ്​’ പെയ്​തു; ഈദാഘോഷത്തിന് സമാപനം

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ അഞ്ചു ദിവസം നീണ്ടു നിന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക്ക ണ്ണൂർ ശരീഫും റഹ്നയും നേതൃത്വം നൽകിയ ‘ശവ്വാൽ നിലാവ് ’  മാപ്പിളപ്പാട്ട് ഗാനമേള പരിപാടിയോടെ സമാപനം.
ഫെസ്റ്റിവൽ കമ്മിറ്റി സംഘടിപ്പിച്ച സമാപന പരിപാടി അസോസിയേഷൻ ആക്ടിംഗ് പ്രസിഡൻ്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.കണ്ണൂർ ശരീഫ്,റഹ്​ന,കൺവീനർ രഞ്ചൻ ജേക്കബ് എന്നിവർ സംസാരിച്ചു. 
എസ്​.മുഹമ്മദ് ജാബിർ സ്വാഗതവും പി.ആർ.പ്രകാശ് നന്ദിയും പറഞ്ഞു. ഈദാഘോഷത്തി​​െൻറ ഭാഗമായി നടത്തിയ ബിരിയാണി മേളയിൽ വിജയികളായവർക്ക് മാത്യു ജോൺ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

Tags:    
News Summary - eid function uae gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.