അൻെഎൻ: ഇന്ത്യൻ സോഷ്യൽ സെൻറർ അൻെഎനിൽ മൂന്നു ദിവസം നീണ്ടു നിന്ന വിപുലമായ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ നടന്നു. ആദ്യ ദിവസം ഐ.എസ്.സി യുടെ നൂറോളം കലാകാരൻമാർ അണിനിരന്ന ‘കുട്ടിക്കുപ്പായം’ സംഗീത നാടകം അരങ്ങേറി. മലയാള സിനിമയിലെ എക്കാലത്തെയും വിസ്മയമായ കുട്ടിക്കുപ്പായത്തിെൻറ പുനരാവതരണം കുഞ്ഞി നീലേശ്വരമാണ് സംവിധാനം ചെയ്തത്. ഐ.എസ്. സി പ്രസിഡൻറ് ശശി സ്റ്റീഫൻ അധ്യക്ഷത വഹിച്ച പരിപാടി ഗാന രചയിതാവ് ഓ.എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. ആസിഫ് കാപ്പാട്,ഇസ്മായിൽ തളങ്കര, സജ്‌ന സലിം എന്നിവരുടെ നേതൃത്വത്തിൽ നടന്ന ‘ഇശലിന്റെ പാലാഴി’ നിറഞ്ഞ സദസ് ഏറ്റുവാങ്ങി. സമാപന ദിവസം ഈദ് ഇശൽ സന്ധ്യയും പവിത്രൻ കുറ്റിയാടിയും സംഘവും അവതരിപ്പിച്ച നടൻ പാട്ടുത്സവം ആട് പുലിയാട്ടവും അവതരിക്കപ്പെട്ടു.
ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ദുരൈ രാജ് , സാജിദ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.