അബൂദബി: ബലി പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ നൂറുകണക്കിന് 1413 തടവുപുള്ളികളെ മോചിപ്പിച്ചു. സഹാനുഭൂതിയും സാമൂഹിക ഐക്യവും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള മാനുഷിക നടപടികളുടെ ഭാഗമായാണ് നടപടി. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളുടെ പുറപ്പെടുവിച്ച വെവ്വേറെ ഉത്തരവുകളിലായാണ് തടവുകാരെ മോചിപ്പിക്കുന്നത്. 956 തടവുകാരെ മോചിപ്പിക്കാനാണ് ശൈഖ് മുഹമ്മദ് ഉത്തരവിട്ടത്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജയിലുകളില്‍ കഴിയുന്ന ഇവരെ മോചിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന പിഴത്തുകകളും അതാതു ഭരണാധികാരികള്‍ വഹിക്കും.
ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഉത്തരവിട്ടു. തടവുകാരുടെ മികച്ച പെരുമാറ്റവും സ്വഭാവവും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചായിരിക്കും ഇവര്‍ക്ക് മോചനം നല്‍കുക. അജ്മാനിൽ 230 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി ഉത്തരവിട്ടു. തടവുകാരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമാവുന്നതിനും മോചിതരാവുന്ന തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാന്‍ അവസരമൊരുക്കുന്നതിനുമാണ് നടപടി. അതേസമയം, കൊലപാതകം, രാജ്യദ്രോഹം എന്നിവ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ ഇളവുകളിൽ ഉൾപ്പെടില്ലെന്നാണ് റിപോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.