ആത്​മവിശ്വാസം പകർന്ന്​ സംഗീത്​ ഇബ്രാഹിം

ദുബൈ: ജേതാക്കൾ എന്തുകൊണ്ടാണ്​ വ്യത്യസ്​തരാകുന്നത്​. ഷാർജ ഇസ്​ലാമിക്​ ബാങ്കി​​​െൻറ വൈസ് പ്രസിഡൻറും കരിയര്‍ ആന്‍ഡ് ലേണിങ് ഡെവലപ്‌മ​​െൻറ്​ വിഭാഗം തലവനുമായ ഡോ. സംഗീത്​ ഇബ്രാഹിം ഉദാഹരണ സഹിതം മനസിലാക്കിക്കൊടുത്തത്​ ഇക്കാര്യമാണ്​. മാതാപിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ്​ കവിഞ്ഞ എജുകഫേയിലെ സദസിന്​ മുന്നിൽ സംഗീത്​ മൂന്ന്​ മിടുക്കരെ അവതരിപ്പിച്ചു.​ ശൈഖ്​ ഹംദാൻ അവാർഡ്​ ഫോർ അക്കാദമിക്​ ആൻറ്​ ഒാവറോൾ എക്​സലൻസ്​, ഷാർജ ഭരണാധികാരിയുടെ ഒാവറോൾ എക്​സലൻസിനുള്ള അവാർഡ്​ എന്നിവ നേടിയ അരുൺ ആനന്ദ്​ വിശ്വനാഥ്​ ബഹുമുഖ പ്രതിഭയായ ഒാജസ്​ കിഷോർ, ഗൾഫ്​ ഡിബേറ്റിലും ദുബൈ ഡിബേറ്റിലും ജേതാവായ അമോറിറ്റ ജോർജ്​ എന്നിവരായിരുന്നു അവർ. ഇവരുടെ കാഴ്​ചപ്പാടിലൂടെയാണ്​ പിന്നീടുള്ള ക്ലാസ്​ സംഗീത്​ മുന്നോട്ട്​ കൊണ്ടുപോയത്​. സി.ബി.എസ്​.ഇ. സിലബസ്​ കുട്ടികൾക്ക്​ കൂടുതൽ സമ്മർദം നൽകുന്നു​ണ്ടെന്ന പൊതു കാഴ്​ചപ്പാട്​ തിരുത്തുകയാണ്​ ആദ്യം ചെയ്​തത്​. ചിട്ടയായി പഠിക്കാൻ കഴിവില്ലാത്തവർക്ക്​ സമ്മർദം ഉണ്ടായേക്കാമെന്നായിരുന്നു കുട്ടികളുടെ മറുപടി. സമ്മർദം എന്നാൽ ഒരു തരത്തിലുള്ള പ്രചോദനം തന്നെയാണെന്നും അവർ പറഞ്ഞുവെച്ചു.

​േജതാക്കളാകുന്നവർക്ക്​ പ്രത്യേകതകൾ ഏറെയുണ്ട്​. ഒരു ലക്ഷ്യം ഉണ്ടായാൽ അവിടെ എത്താൻ ശ്രമമുണ്ടാകണം, തോൽവിയിൽ നിന്ന്​ പഠിക്കണം, പരിശ്രമം എന്നത്​ ഏറ്റവും ആവശ്യമായ കാര്യമാണ്​. ഗൃഹപാഠം എല്ലാദിവസവും വേണം, അടുത്ത പരീക്ഷക്ക്​ നേരത്തെ തയാറെടുക്കണം, കഠനമായ കാര്യങ്ങൾ നേടാൻ കാത്തിരിപ്പ്​ ആവശ്യമാണ്​, എതിരാളികൾ ഉണ്ടായാൽ അവർക്കൊപ്പമെത്താൻ ശ്രമിക്കം. ബുദ്ധി എന്നത്​ അറിവ്​ ശരിയായി വിനിയോഗിക്കലാണ്​. ഇങ്ങനെ പോയി വിജയ മന്ത്രങ്ങൾ. വിവിധ ചോദ്യങ്ങൾ ഉന്നയിച്ച്​​ എസ്​എംഎസ്​ വോ​െട്ടടുപ്പും നടത്തി സദസ്യരെയും പരിപാടിയിൽ സജീവ പങ്കാളികളാക്കി. ഇ​െതാന്നും ശ്രദ്ധിക്കാതെ സദസി​​​െൻറ പിൻനിരയിൽ സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെ ഉപദേശിക്കാനും സംഗീത്​ മറന്നില്ല. പിന്നിലെ ഇരുട്ടത്ത്​ നിൽക്കേണ്ടവരല്ല മുന്നിലെ വെളിച്ചത്തിലേക്ക്​ വന്നിരിക്കേണ്ടവരാണ്​ നിങ്ങൾ എന്ന്​ സംഗീത്​ അവരെ ഒാർമിപ്പിച്ചു. വേദിയും സദസും തമ്മിൽ മീറ്ററുകളുടെ അകലമെ ഉള്ളൂവെങ്കിലും അവിടെയെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - educafe-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.