കണ്ണ്​ തുറപ്പിച്ച്​  മുഹമ്മദ്​ ഹനീഷ്​

ദുബൈ: അറിവ്​ നേടുന്നതിന്​ കുറുക്കുവഴികൾ ഇല്ലെന്ന്​ എ.പി.എം. മുഹമ്മദ്​ ഹനീഷ്​ ​െഎ.എ.എസ്​. എജുകഫേയിൽ ‘നോളഡ്​ജ്​: വിന്നേഴ്​സ്​ ആൻറ്​ ലൂസേഴ്​സ്​’ എന്ന വിഷയത്തെക്കുറിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം കഠിനാധ്വാനം കൊണ്ട്​ മാത്രമെ നേട്ടമുണ്ടാക്കാനാവൂ. മികച്ച നേതാക്കളായി മാറിയവരൊക്കെ പതിനാലും പതിനഞ്ചും മണിക്കൂർ ജോലി ചെയ്യുന്നവരാണ്​. പണ്ട്​ പുസ്​തകങ്ങളിൽ മുഖം പൂഴ്​ത്തി നിന്നിരുന്നവരാണ്​ കുട്ടികൾ. ഇന്ന്​ ലോകത്തിലേക്ക്​ കണ്ണ്​ തുറന്ന്​ വെക്കാനാണ്​ കുട്ടികളോട്​ പറയുന്നത്​. സ്വന്തം അറിവില്ലായ്​മ തിരിച്ചറിയുന്നതാണ്​ അറിവി​​​െൻറ തുടക്കമെന്ന അരിസ്​റ്റോട്ടിലി​​​െൻറ വാക്യം അദ്ദേഹം ഒാർമിപ്പിച്ചു. ആരാണ്​ വിജയി ആരാണ്​ പരാജിതൻ എന്നാണ്​ എല്ലാവരും പരിശോധിക്കുന്നത്​. പണം സമ്പാദിക്കുകയും ഉയർന്ന പദവികളിൽ എത്തുകയും ചെയ്യുന്നവർ വിജയിച്ചു എന്നാണ്​ പൊതുവെ വിലയിരുത്തപ്പെടുക. എന്നാൽ എത്ര ഉന്നതിയിൽ എത്തിയാലും അറിവ്​ നേടിയാലും ചുറ്റുമുള്ളവരുടെ വേദന കാണാൻ കഴിയാത്തവരാണെങ്കിൽ അവർ തോറ്റവരാണ്​. അവർ സ്വായത്തമാക്കിയ അറിവ്​ പഴായിപ്പോവുകയാണ്​ ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രമുഖ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥനായ മുഹമ്മദ്​ ഹനീഷ്​ നിലവിൽ കൊച്ചി മെട്രോ റെയിൽ കോർപറേഷൻ എം.ഡിയാണ്​.

Tags:    
News Summary - educafe-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.