പ്രവാസലോകത്ത് അര നൂറ്റാണ്ട് പൂർത്തിയാകുന്ന ഇ.ബി. അഹമ്മദ് ചെടയ്ക്കലിനെ ആദരിക്കുന്നു
ദുബൈ: പ്രവാസലോകത്ത് അരനൂറ്റാണ്ട് പൂർത്തിയാകുന്ന ഇ.ബി. അഹമ്മദ് ചെടയ്ക്കലിനെ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആദരിച്ചു. 70 വയസ്സ് പിന്നിട്ട ഇദ്ദേഹം ദുബൈയിലെ കാസർകോട് സ്വദേശികൾക്കിടയിൽ ‘ഈബിച്ച’ എന്നാണറിയപ്പെടുന്നത്. ബോംബെയിൽ ജോലിചെയ്തിരുന്ന കാലത്ത് 1974 ഏപ്രിലിലാണ് ദുബൈയിൽ എത്തുന്നത്. കെ.എം.സി.സി അടക്കമുള്ള സംവിധാനങ്ങളിലൂടെ സാമൂഹ്യ മേഖലയിൽ നിറഞ്ഞിരിക്കുമ്പോൾ തന്നെ കലാ കായിക മേഖലകളിലും സജീവമാണ്.
ദേരയിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല ട്രഷറർ ടി.ആർ. ഹനീഫ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറി.
സഹഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, സി.എച്ച്. നൂറുദ്ദീന്‍, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്സിന്, അഷ്റഫ് പാവൂര്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.