ഭൗ​മ മ​ണി​ക്കൂ​ർ ഇ​ന്ന്​; വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രും വി​ള​ക്ക​ണ​ക്ക​ണം

അ​ബൂ​ദ​ബി: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ ഭ​വ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​രു മ​ണി​ക്കൂ​ർ ലൈ​റ്റു​ക​ൾ അ​ണ​ച്ച് ഭൗ​മ മ​ണി​ക്കൂ​റി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ഊ​ർ​ജ വ​കു​പ്പ് ചെ​യ​ർ​മാ​ൻ അ​വൈ​ദ മു​ർ​ഷി​ദ് അ​ൽ മാ​രാ​ർ. ഭൂ​മി ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യും ഏ​ക ഭ​വ​ന​മാ​ണെ​ന്നും അ​ത് സം​ര​ക്ഷി​ക്കേ​ണ്ട​ത് കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. രാ​ത്രി 8:30 മു​ത​ലാ​ണ്​ ഒ​രു മ​ണി​ക്കൂ​ർ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ അ​ണ​ച്ചു​ള്ള ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​രി​ക്കു​ക.

ആ​ഗോ​ള താ​പ​നി​ല ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. യു.​എ.​ഇ​യും ഇ​തി​നൊ​രു അ​പ​വാ​ദ​മ​ല്ല. അ​തി​നാ​ൽ, ആ​ഗോ​ള താ​പ​ന​ത്തി​നെ​തി​രാ​യ ന​യ​പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത്ത് ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​രി​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഗോ​ള താ​പ​ന​ത്തി​നെ​തി​രെ യു.​എ.​ഇ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭൗ​മ മ​ണി​ക്കൂ​റി​ന് ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും ഉ​റ​പ്പാ​ക്കു​ന്ന​താ​യി എ​മി​റേ​റ്റ്സ് നേ​ച്ച​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ലൈ​ല മു​സ്ത​ഫ അ​ബ്​​ദു​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു.

Tags:    
News Summary - eathhour-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.