അബൂദബിയിൽ ഭൂചലനം

അബൂദബി: അബൂദബിയിൽ ഭൂചലനം. അൽ ദഫ്​റ മേഖലയിലെ അൽസിലയിലാണ്​ ഭൂകമ്പ മാപിനിയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടത്​.

വ്യാഴാഴ്ച അർധരാത്രി രാത്രി 12.03 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രദേശവാസികളിൽ പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ, നാശ നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അബൂദബി-സൗദി അതിർത്തി പ്രദേശമാണ് അൽസില. ഭൂമിക്കടിയിൽ മൂന്നു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Tags:    
News Summary - Earthquake in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.