ദുബൈ: ഇ-സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്മിന്റൻ താരമായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. 15കാരിയാണ് മരണപ്പെട്ടത്. ഫെബ്രുവരി 25ന് അൽ നഹ്ദയിൽ സുലൈഖ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. വൈകീട്ട് അസ്ർ നമസ്കാരത്തിന് ശേഷം ഖിസൈസിലെ ശ്മാനത്തിൽ മൃതദേഹം സംസ്കരിച്ചു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എമിറേറ്റിലെ മികച്ച കായിക താരമായിരുന്നു വിദ്യാർഥിനിയെന്നാണ് പരിശീലകരും സഹപാഠികളും പറയുന്നത്. ബാഡ്മിന്റൺ രംഗത്തെ യുവ വാഗ്ദാനത്തെയാണ് നഷ്ടമായതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.