ഡോ. സി.പി. അലി ബാവ ഹാജി, എം.സി.എ നാസർ

ഇ. അഹമ്മദ് സ്മാരക ദേശീയ അവാർഡ് എം.സി.എ നാസറിനും ഡോ. സി.പി. അലി ബാവ ഹാജിക്കും

ദുബൈ: ഇ. അഹമ്മദിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ മൂന്നാമത് ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ-സാമൂഹിക മേഖലകളിൽ സംഭാവനകൾ അർപ്പിച്ച രണ്ടുപേർക്കാണ് ഇക്കുറി അവാർഡുകൾ നൽകുന്നതെന്ന് അവാർഡ് ജൂറി ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എം.പി അറിയിച്ചു. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻസ് ഹെഡ് എം.സി.എ നാസറിനാണ് മാധ്യമ പുരസ്കാരം. ക്രസന്‍റ് ഇന്റർനാഷനൽ ഗ്രൂപ് ചെയർമാനും ഇന്ത്യക്കകത്തും പുറത്തും വിദ്യാഭ്യാസ-സാമൂഹികമേഖലകളിൽ നിരവധി സംരംഭങ്ങളുടെ സാരഥിയുമായ ഡോ. സി.പി. അലി ബാവ ഹാജിക്കാണ് സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം. ശനിയാഴ്ച വൈകീട്ട് ആറിന് ദുബൈ-ഖിസൈസിലെ വുഡ് ലെം പാർക്ക് സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. അബ്ദുസ്സമദ് സമദാനി എം.പി അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടകരായ ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - E. Ahmed Memorial National Award to M.C.A Nasser and Dr. C.P Ali Bava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.