Posted On
date_range Updated On
date_range പാചകവാതക വിലവർധന: ഹോട്ടൽ സമരം പൂർണം
കൊച്ചി: വാണിജ്യ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരം പൂർണം. ഹോട്ടൽ, റസ്റ്റോറന്റ്, ടീ ഷോപ്പ് ഉടമകൾ സമരത്തിന് പിന്തുണ നൽകിയതായി കെ.എച്ച്.ആർ.എ ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ ഭക്ഷണ വിതരണവും നിർത്തിവെച്ചു.
ഹോട്ടലുടമകൾ പെേട്രാളിയം കമ്പനികൾക്ക് മുന്നിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തി. എറണാകുളം പനമ്പിള്ളി നഗറിലെ ഐ.ഒ.സി. ഓഫിസിലേക്ക് നടന്ന മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.ടി. ഹരിഹരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.