മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ പേട്രിയറ്റ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വർഷങ്ങൾക്കു ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ചിത്രം 140 കോടി ബജറ്റിലാണ് നിർമ്മിച്ചത്. ഡൽഹി, ലണ്ടൻ, അസർബൈജാൻ, തായ്‍ലന്‍റ് എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലായാണ് മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ ധന്യ ബാലകൃഷ്ണൻ നൽകിയ അഭിമുഖത്തിൽ സിനിമയുടെ കോസ്റ്റ്യൂം ബജറ്റ് മാത്രം 70 ലക്ഷമായെന്നാണ് പറഞ്ഞിരിക്കുന്നത്.
ചിത്രത്തിൽ വസ്ത്രധാരണത്തിന് മികച്ച പരിഗണനയാണ് സംവിധായകൻ മഹേഷ് നാരായണൻ നൽകിയിരിക്കുന്നത്. ചിത്രത്തിലെ ധർശനയുടെയും കുഞ്ചാക്കോ ബോബന്‍റെയും കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതി വൈരുദ്ധ്യം നിറഞ്ഞതായിരിക്കണമെന്നും ഇതുവഴി ഇവർ എങ്ങനെയാണ് പ്രണയത്തിലായതെന്ന് പ്രേക്ഷകർക്ക് സംശയം തോന്നണമെന്നും സംവിധായകൻ പറഞ്ഞതായി ധന്യ ബാലകൃഷ്ണൻ പറഞ്ഞു.
കാറിലെ ഫൈറ്റ് സീനിൽ മോഹൻലാൽ ധരിച്ചിരിക്കുന്ന ലെയേർഡ് കോസ്റ്റ്യൂം ബാലൻസിങ്ങിനായി നൽകിയതാണ്. ചിത്രത്തിൽ മോഹൻലാൽ ധരിച്ചിരിക്കുന്നത് ഒറിജിനൽ മിലിറ്ററി വാച്ചും കസ്റ്റമൈസിഡ് സൺഗ്ലാസുമാണെന്നും ധന്യ പറഞ്ഞു. മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർമാർ നേരിടുന്ന പ്രധാന വെല്ലുവിളി ബജറ്റാണെന്നും എന്നാൽ പേട്രിയറ്റിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചുവെന്നും ധന്യ പറഞ്ഞു. സിനിമയിൽ ഇന്ത്യൻ ആർമിയുടേയോ നേവിയുടേയോ ഔദ്യോഗിക ചിത്രങ്ങൾ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഉപയോഗിച്ചിട്ടില്ലെന്നും ധന്യ വ്യക്തമാക്കി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാലിക്ക്, ടേക്ക് ഓഫ് എന്നിങ്ങനെ നിരവധി മികച്ച സിനിമകളിൽ പ്രവർത്തിച്ച കോസ്റ്റ്യൂം ഡിസൈനറാണ് ധന്യ ബാലകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.