Posted On
date_range Updated On
date_range ചേർത്തലയിൽ മജിസ്ട്രേറ്റിന് പാമ്പ് കടിയേറ്റു
ആലപ്പുഴ: ചേർത്തല മുന്‍സിഫ് മജിസ്ട്രേറ്റ് റോബിന്‍ റോഡ്രിഗസിന് പാമ്പ് കടിയേറ്റു. കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്സിൽ വച്ച് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടം നില തരണം ചെയ്തതായാണ് വിവരം. സംസ്ഥാനത്ത് താപനില ഉയർന്നതോടെ പാമ്പ് ശല്യം രൂക്ഷമായിട്ടുണ്ട്. നിരവധി പേർക്കാണ് ഒരു മാസത്തിനിടെ പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റ് നിരവധി മരണങ്ങളും സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.