അബൂദബി എമിറേറ്റിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ അവസരമുണ്ട് പൊതുജനങ്ങള്‍ക്ക്. സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രഹമുള്ളവര്‍ക്കാണ് അബൂദബി നീതിന്യായവകുപ്പ് അവസരമൊരുക്കിയിരിക്കുന്നത്. ‘സന്നദ്ധസേവനം: സംസ്‌കാരവും സന്നദ്ധതയും’ എന്ന പേരിലാണ് വകുപ്പ് ഇതിനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. നീതിന്യായവകുപ്പ് സന്നദ്ധ സംഘത്തില്‍ Dukhr) വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
സാമൂഹിക സേവനത്തില്‍ പങ്കാളികളാവുന്നതിന് പ്രോല്‍സാഹനം നല്‍കുകയാണ് ടീം രൂപവത്കരണത്തിലൂടെ നീതിന്യായവകുപ്പ് ലക്ഷ്യമിടുന്നത്. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും അബൂദബി നീതി ന്യായവകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് സമൂഹ സേവനങ്ങള്‍ക്കായി സന്നദ്ധസംഘ പ്രചാരണത്തിന് വകുപ്പ് തുടക്കംകുറിച്ചത്. അബൂദബി മാലിന്യനിര്‍മാര്‍ജന കമ്പനിയുമായി (തദ്വീര്) സഹകരിച്ചാണ് പ്രചാരണം. അല്‍ ഐന്‍ മേഖലയിലെ പൊതു ഇടങ്ങളിലെ ശുചീകരണപ്രവൃത്തിയോടെയാണ് പ്രചാരണം തുടങ്ങിയത്. സാമൂഹിക പ്രതിബദ്ധതയുടെയും ഉത്തരവാദിത്വത്തിന്‍റെയും പ്രാധാന്യം പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം പൊതു, വിനോദ കേന്ദ്രങ്ങളുടെയും അബൂദബിയുടെ സാംസ്‌കാരിക സവിശേഷതകളുടെയും നിലവാരം ഉയര്‍ത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.