ദുബൈ വേൾഡ്​ ട്രേഡ്​ സെൻററിൽ ആരംഭിച്ച ഗാസ്​ടെക്കിൽ പ​ങ്കെടുക്കാൻ ശൈഖ്​

ഹംദാൻ എത്തിയപ്പോൾ

അടുത്ത വർഷത്തോടെ ദുബൈയിലെ സാമ്പത്തിക രംഗത്ത്​ 3.4 ശതമാനം വളർച്ച -ശൈഖ്​ ഹംദാൻ

ദുബൈ: 2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത്​ 3.4 ശതമാനം വളർച്ചയുണ്ടാകുമെന്ന്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. മഹാമാരിയെ ദുബൈ വിജയകരമായി മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്​. സമ്പദ്​ വ്യവസ്ഥ ഈ വർഷം 3.1 ശതമാനവും അടുത്തവർഷം 3.4 ശതമാനവുമായി ഉയരും. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടും നിർദേശങ്ങളും നേതൃത്വവും ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. വ്യക്തമായ ലക്ഷ്യങ്ങൾ, അതിവേഗത്തിലുള്ള നടപടികൾ, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനുമുള്ള നടപടികൾ, ക്രിയാത്മകമായ ആശയങ്ങൾ എന്നിവ വികസനയാത്രയിലെ പ്രധാന ഘടകങ്ങളാണ്​. ആഗോള സാമ്പത്തിക തലസ്ഥാനമെന്ന ദുബൈയുടെ പദവി ഊട്ടിയുറപ്പിക്കുന്നതാണ്​ ഇവ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'ഗാസ്​ടെക്​' പ്രദർശനത്തിന്​ തുടക്കം

ദുബൈ: വാതകം​, എൽ.എൻ.ജി, ഹൈഡ്രജൻ, ഇന്ധന വ്യവസായം തുടങ്ങിയ മേഖലകളി​െല വിദഗ്​ധർ പ​ങ്കെടുക്കുന്ന ഗാസ്​ടെക്​ പ്രദർശനത്തിന്​ ദുബൈ വേൾഡ്​ ട്രേഡ്​ സെൻററിൽ തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്ന്​ 15000ഓളം സ്ഥാപനങ്ങളുടെ പ്രതിനിധികൾ പ​ങ്കെടുക്കുന്നുണ്ട്​. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആദ്യ ദിനം സന്ദർശനം നടത്തി.

വാതക മേഖലയിലെ വമ്പൻ വ്യാപാരികളും ഉൽ​പാദകരും പ​ങ്കെടുക്കുന്നുണ്ട്​. കോവിഡ്​ എത്തിയ ശേഷം ദുബൈ ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ മേളകളിൽ ഒന്നാണ്​ ഇത്​. വിവിധ ഗൾഫ്​ രാജ്യങ്ങളിലെ മന്ത്രിമാരും പ​ങ്കെടുക്കുന്നുണ്ട്​. ഒപെക്​ സെക്രട്ടറി ജനറൽ മുഹമ്മദ്​ ബർകിൻഡോ ഉൾപ്പെടെയുള്ളവർ പ​​ങ്കെടുത്തു. യു.എ.ഇയിലെ സാമ്പത്തിക രംഗത്ത്​ അടുത്ത 50 വർഷം പ്രകൃതിവാതകം വൻ സ്വാധീനം ചെലുത്തുമെന്ന്​ അബൂദബി നാഷനൽ ഓയിൽ കമ്പനി സി.ഇ.ഒ സുൽത്താൻ അൽ ജാബിർ പറഞ്ഞു. 'ഗാസ്​ടെക്​' 23ന്​ സമാപിക്കും.

Tags:    
News Summary - Dubai's economy to grow 3.4 percent next year - Sheikh Hamdan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.