ഇർഫാൻ അഹമ്മദ് ഹുസൈൻ

ദുബൈ യൂനിവേഴ്​സിറ്റി എൽഎൽ.എം രണ്ടാംറാങ്ക്​ മലയാളി വിദ്യാർഥിക്ക്​

ദുബൈ: ദുബൈ യൂനിവേഴ്​സിറ്റിയുടെ നിയമ ബിരുദാനന്തര കോഴ്​സിൽ രണ്ടാംറാങ്ക്​ മലയാളി വിദ്യാർഥിക്ക്​. ദീർഘകാലമായി കോഴിക്കോട്​ താമസിക്കുന്ന മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയായ ഇർഫാൻ അഹമ്മദ് ഹുസൈനാണ്​ നേട്ടം കരസ്ഥമാക്കിയത്​. മണി ലോണ്ടറിങ്​ ആൻഡ്​ ഫിനാൻഷ്യൽ ക്രൈംസ് എന്ന വിഭാഗത്തിലാണ് ഇർഫാൻ എൽഎൽ.എം പഠിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം ഹബ്​തൂർ സിറ്റിയിലെ ഹിൽട്ടൻ ഹോട്ടലിൽ നടന്ന ബിരുദദാന ചടങ്ങിൽ ഇർഫാൻ ബിരുദം ഏറ്റുവാങ്ങി. കോഴിക്കോട് ഗവ. ലോ കോളജിൽ നിന്നാണ്​ ബി.ബി.എ എൽഎൽ.എം കോഴ്സ് പൂർത്തിയാക്കിയത്​. അഹമ്മദ് ഹുസൈൻ, റംല ദമ്പതികളുടെ മകനാണ്. റഷാദ്, ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്​.

Tags:    
News Summary - Dubai University LLM second rank for Malayali student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.