ദുബൈ: അര മണിക്കൂർ ബസ് യാത്ര ചെയ്ത് ദുബൈയിൽ നിന്ന് ഷാർജയിലെത്താം. യാത്രക്കാരുടെ വർധന പരിഗണിച്ച് റോഡ് ഗതാഗത അതോറിറ്റി ഏർപ്പെടുത്തിയ E311 എന്ന പുതിയ ബസ്റൂട്ടിലാണ് അതിവേഗ യാത്ര. റാശിദീയ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് ആറ് ബസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആർ.ടി.എ ആസൂത്രണ വിഭാഗം ഡയറക്ടർ മുഹമ്മദ് അബൂബക്കർ അൽ ഹാഷിമി അറിയിച്ചു.
വ്യവസായ മേഖലയിലെ നാഷനൽ പെയിൻറ്സ്, മലീഹ റോഡ് മുനിസിപ്പാലിറ്റി ഒാഫീസ്, മലീഹ റോഡ് രണ്ടാം ഇൻഡസ്ട്രിയൽ ജംങ്ഷൻ, മലീഹ റോഡ് ജെ&പി ജങ്ഷൻ, മലീഹ റോഡ് മസാ സിഗ്നൽ ജംങ്ഷൻ, കിംങ് ഫൈസൽ റോഡ് മസാ സിഗ്നൽ ജംങ്ഷൻ, കിങ് ഫൈസൽ റോഡ് ബ്രിഡ്ജ്, കിംഗ് ഫൈസൽ റോഡ് ജംബോ (സോണി), കിംഗ് ഫൈസൽ റോഡ് അഡ്നോക് പെട്രോൾ സ്റ്റേഷൻ, കിങ് ഫൈസൽ റോഡ് ഗോൾഡ് സൂഖ് എന്നീ സ്റ്റോപ്പുകൾ പിന്നിട്ട് ജുബൈൽ സ്റ്റേഷനിൽ എത്തും വിധമാണ് ബസ് റൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.