Posted On
date_range Updated On
date_range ദുബൈ സഫാരി നാളെ തുറക്കും
ദുബൈ: കുഞ്ഞുങ്ങളും മുതിർന്നവരും ഒരുപോലെ കാത്തിരിക്കുന്ന ദുബൈ സഫാരി പാർക്ക് ചൊവ്വാഴ്ച തുറന്നു കൊടുക്കും. ദുബൈ നഗരസഭയുടെ അഭിമാന പദ്ധതികളിലൊന്നായ സഫാരിയുടെ വരവോടെ താമസക്കാർക്കും സഞ്ചാരികൾക്കും ഏറ്റവും പ്രിയപ്പെട്ടതും സന്തോഷം പകരുന്നതുമായ ഒരു കേന്ദ്രം കൂടിയാവും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് പാർക്ക് പ്രവർത്തിക്കുകയെന്ന് നഗരസഭ വിനോദ കാര്യ വിഭാഗം ഡയറക്ടർ ഖാലിദ് അൽ സുവൈദി അറിയിച്ചു. ഏറ്റവും ശ്രദ്ധേയമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സഫാരി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സൂര്യ പ്രകാശത്തിൽ നിന്നുൽപാദിപ്പിക്കുന്ന ഉൗർജമാണ് ഇവിടെ ഉപയോഗിക്കുക. അൽ വറഖ 5ൽ 119 ഹെക്ടർ വിസ്തൃതിയിലാണ് പാർക്ക് വ്യാപിച്ചു കിടക്കുന്നത്. ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള ജീവജാലങ്ങൾക്ക് ഇവിടം വാസ പരിപാലന കേന്ദ്രമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.