ഹാ​മി​ഷ്​ ഹാ​ർ​ഡി​ങ് 

ദുബൈ താമസക്കാരന്‍റെ ബഹിരാകാശ യാത്ര നാളെ

ദുബൈ: ഒന്നരപ്പതിറ്റാണ്ടായി ദുബൈയിൽ താമസക്കാരനായ ബ്രിട്ടീഷ് വംശജൻ ഹാമിഷ് ഹാർഡിങ് ബഹിരാകാശത്തേക്ക്. ബഹിരാകാശ ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനിന്‍റെ പദ്ധതിയിൽ ഉൾപ്പെട്ടാണ് ഇദ്ദേഹം യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച ബഹിരാകാശത്തേക്ക് പുറപ്പെടും. 50 കാരനായ ഈ ബിസിനസുകാരൻ സാഹസിക യാത്രകളിലൂടെ നേരത്തേ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

2021ൽ അന്തർവാഹിനിയിൽ സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് നടത്തിയ യാത്ര ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നേരത്തേ മേയ് രണ്ടിന് ബ്ലൂ ഒറിജിനിന്‍റെ എൻ.എസ്-21 ബഹിരാകാശവാഹനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും നീട്ടിവെക്കുകയായിരുന്നു. ആറുപേരാണ് ഈ യാത്രയുടെ ഭാഗമായിട്ടുള്ളത്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, സ്റ്റാർ ട്രെക്ക് നടൻ വില്യം ഷാറ്റ്നർ എന്നിവരുൾപ്പെടെ 2021മുതൽ ബഹിരാകാശ ടൂറിസം പദ്ധതിയിൽ 20 പേർ യാത്ര ചെയ്തിട്ടുണ്ട്. യാത്രക്കാരെ ഭൂമിയിൽനിന്ന് 106 കിലോമീറ്റർ ഉയരത്തിൽ എത്തിച്ചാണ് ബഹിരാകാശ അനുഭവം സമ്മാനിക്കുന്നത്.

Tags:    
News Summary - Dubai resident's space trip tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.