ദുബൈ പോപ്പിയുടെ വാർഷികാഘോഷ പരിപാടിയിൽ ഒത്തുചേർന്നവർ
അജ്മാൻ: യു.എ.ഇയിലെ നിലമ്പൂർ, പോത്തുകല്ല് പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മ ദുബൈ പോപ്പിയുടെ വാർഷികാഘോഷം ‘ആരവം സീസൺ 2’ എന്ന പേരിൽ ആഘോഷിച്ചു.അജ്മാനിൽ ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ തുടങ്ങിയ പരിപാടികൾ ഞായർ വൈകീട്ട് അഞ്ച് മണിയോടെ സമാപിച്ചു. പഞ്ചായത്തിലെ എട്ടു ടീമുകൾ അണിനിരന്ന പോപ്പി പ്രീമിയർ ലീഗ് ഫുട്ബാൾ ഫൈനലിൽ ജിമ്പർലക്ക ഞെട്ടിക്കുളം ഒരു ഗോളിന് ഫ്രണ്ട്സ് പോത്തുകല്ലിനെ തോൽപിച്ച് ചാമ്പ്യന്മാരായി.
ക്രിക്കറ്റ് ലീഗിൽ നോർത്തേൺ പോപ്പി ഈസ്റ്റേൺ പോപ്പിയെ തോൽപിച്ച് ലീഗ് കിരീടം നേടി. ആവേശകരമായ വടംവലിയിൽ വെളുമ്പിയമ്പാടത്തെ പരാജയപ്പെടുത്തി ഉപ്പടയും ചാമ്പ്യന്മാരായി. വിജയികൾക്ക് നിലമ്പൂർ പ്രവാസി അസോസിയേഷൻ ട്രഷറർ ചന്ദ്രൻ, ഭാരവാഹികളായ സന്തോഷ് കുമാർ, അലി അക്ബർ എന്നിവർ ട്രോഫികൾ വിതരണംചെയ്തു.
ഞായറാഴ്ച നടന്ന ഇൻഡോർ ഔട്ഡോർ ഗെയിമുകളിൽ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തു. ഗാനമേളക്ക് നിലമ്പൂർ ബിജു, ജൂലി, ലിഞ്ചു മെബിൻ, നന്നൂസ്, ഷഫീക്ക് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചിത്രകാരി സീമ സുരേഷിന് സംഗമത്തിൽ സ്നേഹാദരം നൽകി.
ബ്ലോക്ക് പ്രിന്റിങ് രംഗത്ത് മികവുറ്റ കഴിവുകൾ പ്രകടിപ്പിക്കുന്ന മാസ്റ്റർ അഭിനന്ദ് നായർക്ക് മെമന്റോയും ചടങ്ങിൽ നൽകി. ജന. കൺവീനർ കെ.ടി. ജുനൈസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ ബിജുമോൻ ജേക്കപ്സൺ അധ്യക്ഷത വഹിച്ചു.
സുരേഷ് വെള്ളിമുറ്റം മുഖ്യാതിഥിയായി. പരിപാടികൾക്ക് സെക്രേട്ടറിയറ്റ് ഭാരവാഹികളായ നാസർ എടപ്പറ്റ, വിനോദ് കുമാർ, ജമാൽ, ഷഫീഖ്, മെബിൻ, വിനോദ് തോമസ്, ഗഫൂർ, ഷിബു, രമ്യ, അനൂപ് സണ്ണി, ഷാജി, അനൂപ് ആന്റണി, നിസാം പുലത്ത്, മജീദ് പരുത്തിനിക്കാട്ടിൽ, അഷറഫ്, ദിൽഷാദ്, മുർഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.