സമൂഹ മാധ്യമങ്ങളിൽ വ്യാജ ഉൽപന്നങ്ങളുടെ പരസ്യം: ദുബൈ പൊലീസ് മുന്നറിയിപ്പ്

​ ദുബൈ: വ്യാജ ഉൽപന്നങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രൊമോട്ട് ചെയ്യുന്നതോ വിൽക്കുന്നതോ നിയമപരമായ നടപടികൾക്ക്​ വിധേയമാകുന്ന വ്യക്തമായ നിയമലംഘനമാണെന്ന് വിശദീകരിച്ച്​ ദുബൈ പൊലീസ്. ഇത്തരം തട്ടിപ്പിൽ വീഴരുതെന്ന് യുവാക്കൾക്കും വാണിജ്യ-പരസ്യ അക്കൗണ്ട് ഉടമകൾക്കും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്‌മെന്റിനെ മുന്നറിയിപ്പ് നൽകി.

‘പരസ്യം’ അല്ലെങ്കിൽ ‘ഇ-മാർക്കറ്റിങ്​’ എന്ന വ്യാജേന നിയമവിരുദ്ധമായ വാണിജ്യ പ്രവർത്തനങ്ങളുമായി തട്ടിപ്പിന്​ ശ്രമിക്കുന്ന അജ്ഞാത കക്ഷികളിൽ നിന്നോ സ്ഥിരീകരിക്കാത്ത അക്കൗണ്ടുകളിൽ നിന്നോ ഉള്ള സംശയാസ്പദ ഓഫറുകളിൽനിന്ന്​ അകലം പാലിക്കണമെന്ന്​ അവർ നി​ർദേശിച്ചു​. വ്യാജ വാച്ചുകൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുന്നതോ പരസ്യം ചെയ്യുന്നതോ വരുമാനമുണ്ടാക്കാനുള്ള വഴിയാണെന്ന്​ ചിലർ, പ്രത്യേകിച്ച് യുവാക്കൾ വിശ്വസിക്കുന്നുണ്ടെന്ന് ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ഉമർ ഹസ്സൻ നാസർ വിശദീകരിച്ചു. ഇത്തരം പ്രവൃത്തികൾ യു.എ.ഇയിൽ നിലവിലുള്ള ബൗദ്ധിക സ്വത്താവകാശങ്ങളുടെയും ട്രേഡ്‌മാർക്ക് സംരക്ഷണ നിയമങ്ങളുടെയും ലംഘനമാണ്​. 2021-ലെ ഫെഡറൽ നിയമം നമ്പർ 36 പ്രകാരം ട്രേഡ്‌മാർക്ക് ഉടമകൾക്ക് സംരക്ഷണം നൽകുകയും ട്രേഡ്‌മാർക്കുകൾ വ്യാജമായി നിർമിക്കുന്നത്​ തടയുകയെന്നതും​ പ്രധാനമാണെന്ന്​ അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - Dubai Police warns against fake product advertisements on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-24 06:28 GMT