ദുബൈ: ജനങ്ങൾ വിജയകരമായി നെഞ്ചേറ്റിയ ഗതാഗത പിഴയിളവ് പദ്ധതി ഇൗ വർഷവും തുടരുമെ ന്ന് ദുബൈ പൊലീസ് അധികൃതർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം െഫബ്രു വരി ആറിന് ദുബൈ പൊലീസ് പ്രഖ്യാപിച്ച പദ്ധതി 559,430 ഡ്രൈവർമാർ പ്രയോജനപ്പെടുത്തിയതാ യും അധികൃതർ അറിയിച്ചു. വിവിധ രീതിയിലെ ഗതാഗത നിയമലംഘനങ്ങൾ മൂലം പിഴ ചുമത്തപ്പെട്ടവർക ്ക് തെറ്റുതിരുത്താനും കൂടുതൽ സൂക്ഷ്മത പുലർത്തി തങ്ങളെയും റോഡിലെ മറ്റു യാത്രക്കാ രെയും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനും ഏർപ്പെടുത്തിയതാണ് പദ്ധതി.
114,769 പുരുഷന്മാരും 444,661 വനിതകളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്ന് ദുബൈ പൊലീസ് ഗതാഗത വിഭാഗം ഉപ ഡയറക്ടർ കേണൽ ജുമാ സലിം ബിൻ സുവൈദാൻ അറിയിച്ചു. 54.5 കോടി (54 6,970,930) ദിർഹം പിഴയാണ് ഇതുവഴി പൊലീസ് എഴുതിത്തള്ളിയത്. യു.എ.ഇ സഹിഷ്ണുതാ വർഷാചരണത്തിെൻറ ഭാഗമായാണ് ഇൗ നടപടി മുന്നോട്ടുവെച്ചിരുന്നത്. കനത്ത പിഴയിൽനിന്ന് മോചനം നേടുക എന്ന ലക്ഷ്യത്തോടെ അതിസൂക്ഷ്മമായി വാഹനമോടിക്കാൻ ആളുകൾ സന്നദ്ധമായി. അതുമൂലം അപകടങ്ങളിൽ വൻ കുറവ് സംഭവിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.
മരണത്തിനിടയാക്കുന്ന അപകടങ്ങൾ 16 ശതമാനം കുറഞ്ഞു. ഗുരുതര അപകടം സംഭവിക്കുന്ന അപകടങ്ങളിൽ 38 ശതമാനം കുറവുണ്ടായി. ജനങ്ങളുടെ സുരക്ഷ വർധിച്ചതിനൊപ്പം അനാവശ്യ ചെലവിലും കുറവുണ്ടായി. റോഡപകടങ്ങളുണ്ടായാൽ ചെലവിടുന്ന തുകയുടെ ഇനത്തിൽ 61 േകാടിയിലേറെ ദിർഹമാണ് ലാഭിക്കാനായത്. ലോകത്തു തന്നെ ഇതാദ്യമായാവും ഇത്തരത്തിൽ മാനുഷിക പരിഗണനയും സാമൂഹിക-സുരക്ഷ കാരണങ്ങളും മുൻനിർത്തി പിഴയിളവ് സമ്പ്രദായം ഏർപ്പെടുത്തിയതെന്ന് കേണൽ ബിൻ സുവൈദാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.