ദുബൈ: ഹംലോഗ് ഹമേശ തുമാരെ സാഥ് ഹെ^ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് ! കേരള ജനതയോട് വിളിച്ചു പറയുന്നത് ലോകത്തെ ഏറ്റവും മികച്ച പൊലീസ് ^രക്ഷാ സേനകളിലൊന്നായ ദുബൈ പൊലീസ്. പ്രളയകെടുതിയിലാണ്ടുപോയ കേരള ജനതക്ക് കരുത്തു പകർന്ന് കഴിഞ്ഞ ദിവസം പ്രത്യേക വീഡിയോ ചിത്രം തയ്യാറാക്കിയാണ് ദുബൈ പൊലീസ് പിന്തുണ അറിയിച്ചത്.
പ്രളയത്തിെൻറ കാഴ്ചകൾക്കൊപ്പം രക്ഷാ പ്രവർത്തനത്തിെൻറ ഉജ്വല മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ വന്ന് ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഇൗ സന്ദേശം അറിയിക്കുന്നുണ്ട്. ദുബൈ പൊലീസുമായി ഏറ്റവും ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിച്ചു വരുന്ന മലയാളി സമൂഹത്തിന് ഏറെ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് ഇൗ സന്ദേശം. സാമൂഹിക മാധ്യമങ്ങളിൽ സ്വദേശികളും വിദേശികളുമായ ആയിരങ്ങളാണ് ഇൗ സന്ദേശം ഷെയർ ചെയ്യു
ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.