Posted On
date_range Updated On
date_range ദുബൈയിൽ 3.3 േകാടി ദിർഹത്തിെൻറ വ്യാജ ഉൽപന്നങ്ങൾ പിടികൂടി
ദുബൈ: ദുബൈ പൊലീസ് വ്യത്യസ്ത കേസുകളിലായി 3.3 കോടി ദിർഹത്തിെൻറ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. ആദ്യ കേസിൽ റാസൽ ഖോറിൽനിന്ന് 2.3 കോടി ദിർഹം വിലമതിക്കുന്ന വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. 98000 ദിർഹത്തിെൻറ വാച്ചുകൾ ഉൾപ്പെടെയാണിത്. രണ്ടാമത്തെ കേസിൽ വ്യാജ മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ ഉമർ ബിൻ ഹമദ് അറിയിച്ചു. ഹംരിയ പ്രദേശത്തെ വില്ലയിൽ വ്യാജ ഉൽപന്നങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരു കോടിയുടെ മൊബൈൽ ഫോണുകൾ പിടികൂടിയത്. ഇവിടെനിന്നാണ് നാല് ഏഷ്യക്കാർ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.