അൽ ദൈദ് ഈന്തപ്പഴ ഫെസ്റ്റിവൽ ജൂലൈ 23 മുതൽ

ഷാർജ: യു.എ.ഇയിലെ നൂറുകണക്കിന് ഈന്തപ്പന കർഷകരും ഈന്തപ്പഴ ഉൽപാദകരും ഒന്നിക്കുന്ന പത്താമത് ‘അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ’ ജൂലൈ 23 മുതൽ 26 വരെ എക്സ്പോ അൽ ദൈദിൽ നടക്കുമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്​.സി.സി.ഐ) അറിയിച്ചു.

മേളയുടെ പത്താം പതിപ്പ്, യു.എ.ഇയുടെ പരമ്പരാഗത പൈതൃകം സംരക്ഷിക്കുന്നതിനും സുസ്ഥിര കാർഷിക വളർച്ചയെ പിന്തുണക്കുന്നതിനുമുള്ള സുപ്രധാന വേദിയായിരിക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തെ ഈന്തപ്പഴ ഉൽപാദകരെയും വിദഗ്ധരെയും ബന്ധിപ്പിക്കുന്നതിൽ മേള വലിയ പങ്കുവഹിച്ചതായി എസ്​.സി.സി.ഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി പറഞ്ഞു. 

Tags:    
News Summary - Al Dhaid Date Festival from July 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.