ദുബൈ: അകാലത്തിൽ വിടപിരിഞ്ഞ റഫീഖ് വയനാട്, ഷിറാസ് വാടാനപ്പള്ളി എന്നിവരുടെ സ്മരണാർത്ഥം, മലയാള സാഹിത്യ രംഗത്തെ പ്രതിഭകളെയും നവാഗതരെയും പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്കാരിക സാഹിത്യ കൂട്ടായ്മയായ അക്ഷരക്കൂട്ടം കഥ, കവിത എന്നീ വിഭാഗങ്ങളിൽ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. റഫീഖ് വയനാട് സ്‌മാരക കഥാ മത്സരത്തിലും ഷിറാസ് വാടാനപ്പള്ളി സ്‌മാരക കവിതാ മത്സരത്തിലും ജി.സി.സി യിൽ ഉള്ളവർക്കും അക്ഷരക്കൂട്ടം അംഗങ്ങൾക്കും പങ്കെടുക്കാം.
ഒന്നാം സ്ഥാനക്കാർക്ക് 10,001 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5001 രൂപയും, ഒപ്പം നിസാർ ഇബ്രാഹിം രൂപകൽപന ചെയ്ത ശിൽപവുമാണ് സമ്മാനം. രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് 052 1280071, 055 2001557, 050 4723100, 055 2088380 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.