ദുബൈ: ഇൗ വർഷം ആദ്യ ആറുമാസം ദുബൈയിലെത്തിയത് 80.06 ലക്ഷം സന്ദർശകർ. കഴിഞ്ഞവർഷം ഇതേകാലയളിലേക്കാൾ 10.6 ശതമാനം അധികവും പുതിയ റെക്കോഡുമാണിതെന്ന് ദുബൈ ടൂറിസം പത്രക്കുറിപ്പിൽ അറിയിച്ചു. ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യയിൽ നിന്നായിരുന്നു. ചരിത്രത്തിലാദ്യമായി ആറു മാസംകൊണ്ട് 10 ലക്ഷം ഇന്ത്യൻ സന്ദർശകരെത്തി. കൃത്യമായി പറഞ്ഞാൽ 10,51,000. കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 21 ശതമാനത്തിെൻറ വർധനവ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും മൂന്നാം സ്ഥാനത്ത് ബ്രിട്ടനുമാണ്.
ചൈന, റഷ്യ പൗരന്മാർക്ക് വിസ ഒാൺ അറൈവൽ സൗകര്യം അനുവദിച്ചതോടെ അവിടെനിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വർധനവുണ്ടായി.ജനുവരി മുതൽ ജൂൺ വരെ ചൈനയിൽനിന്ന് 4.13 ലക്ഷം സഞ്ചാരികളും റഷ്യയിൽ നിന്ന് 2.33 ലക്ഷം േപരും ദുബൈ കാണാൻ എത്തി. സന്ദർശകരുടെ എണ്ണത്തിൽ ആറു ശതമാനം വർധനവോടെ അമേരിക്ക ആറാം സ്ഥാനത്തും 11 ശതമാനം വർധനവോടെ പാകിസ്താൻ ഏഴാം സ്ഥാനത്തും 27ശതമാനം വർധനവോടെ ഇറാൻ എട്ടാം സ്ഥാനത്തും ആറു ശതമാനം വർധനവോടെ ജർമനി ഒമ്പതാം സ്ഥാനത്തുമെത്തി.
മേഖലാതലത്തിൽ പരിശോധിച്ചാൽ സന്ദർശകരിൽ 21ശതമാനവും പശ്ചിമ യൂറോപ്പിൽ നിന്നുള്ളവരായിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നായിരുന്നു 19 ശതമാനം. ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ മേഖലയുടെ പ്രാതിനിധ്യം 18 ശതമാനമാണ്.ഇക്കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് 676 ഹോട്ടലുകളിലായി 1,04,138 മുറികളാണ് ദുബൈയിലുള്ളത്. കഴിഞ്ഞവർഷത്തേക്കാൾ മുറികളുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധനവുണ്ടായി. അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ വർധനവും സന്ദർശികളെ ആകർഷിക്കാനുള്ള പുതിയ സംരംഭങ്ങളും പൊതു,സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തവുമാണ് ഇൗ വർധനക്ക് പിന്നിലെന്ന് ദുബൈ ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഇൗദ് അൽമർറി പറഞ്ഞു. 2020 ഒാടെ വർഷം രണ്ടു കോടി സന്ദർശകൾ എന്നതാണ് ദുബൈയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.