ദുബൈ പൊലീസ്​ ഫിറ്റ്​നസ്​ പരിപാടിയുടെ ഭാഗമായി നടന്ന സൈക്ലിങ് 

ദുബൈ പൊലീസ്​ ഫിറ്റ്​നസ്​ പരിപാടി

ദുബൈ: പൊലീസി​െൻറ സാമൂഹിക പദ്ധതികളിലൊന്നായ 'പോസിറ്റിവ്​ സ്​പിരിറ്റി'​െൻറ ഭാഗമായി ഫിറ്റ്​നസ്​ പരിപാടി സംഘടിപ്പിച്ചു.

ദുബൈ പൊലീസിലെ ആഡംബര വാഹനങ്ങളുടെ പരേഡ്​, സൈക്ലിങ്​ ടീം പരേഡ്​, എല്ലാ പ്രായത്തിലുമുള്ള ആളുകളും നിശ്ചയദാർഢ്യ വിഭാഗത്തിൽ പെട്ടവരും പ​ങ്കെടുത്ത വിനോദപരിപാടികൾ എന്നിവ ഇതി​െൻറ ഭാഗമായി ഒരുക്കി. 300ലേറെ പേർ പരിപാടികളിൽ പ​ങ്കെടുത്തു. ജീവിതനിലവാരം മെച്ചപ്പെടുത്തുക, സാമൂഹിക സൗഹാർദം ശക്തിപ്പെടുത്തുക, പാർപ്പിട കേന്ദ്രങ്ങളിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്​ടിക്കുക എന്നിവയാണ്​ പരിപാടിയുടെ ലക്ഷ്യം.

പൂർണമായും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ നടന്ന പരിപാടിയിൽ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവരെയും പി.സി.ആർ പരിശോധന ഫലം കൊണ്ടുവന്നവരെയും മാത്രമാണ്​ പ​ങ്കെടുപ്പിച്ചത്​.

Tags:    
News Summary - Dubai Police Fitness Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.