Posted On
date_range Updated On
date_range ദുബൈ പൊലീസ് മേധാവി അന്തരിച്ചു
ദുബൈ: ദുബൈ പൊലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അന്തരിച്ചു. വ്യാഴാഴ്ച രാത്രി വൈകി റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം. ലെഫ് ജന. മസീന 2013ലാണ് ദുബൈ പൊലീസ് മേധാവിയായത്. നേരത്തെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു.
1983 ജൂണിലാണ് ഇദ്ദേഹം പൊലീസ് സേനയില്‍ ചേര്‍ന്നത്. 33 വര്‍ഷത്തെ മികച്ച സേവനപാരമ്പര്യമുള്ള ലെഫ് ജനറല്‍ മസീന പ്രമാദമായ നിരവധി കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടിയിട്ടുണ്ട്. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം അല്‍ഖൂല്‍ ശ്മശാനത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.