ദുബൈ: ഈ വർഷം രണ്ടാം പാദത്തിൽ ദുബൈ മുനിസിപ്പാലിറ്റി നേടിയത് 10 അവാർഡുകൾ. സ്ഥാപനപരമായ മികവും നവീനതയും അടയാളപ്പെടുത്തുന്ന പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ അവാർഡുകളാണ് നേടിയത്.പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ അവാർഡുകളാണ് നേടിയത്വ്യത്യസ്ത വിഭാഗങ്ങളിലുള്ള അവാർഡ് നേട്ടം മുനിസിപ്പാലിറ്റിയുടെ പ്രവർത്തന കാര്യക്ഷമത, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിരത, റിസ്ക് മാനേജ്മെന്റ്, ജോലിസ്ഥല സുരക്ഷ എന്നിവയെ അടയാളപ്പെടുത്തുന്നതാണ്.മുനിസിപ്പാലിറ്റിയുടെ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർ.പി.എ) സംരംഭം ഹാർവാഡ് ബിസിനസ് കൗൺസിലിന്റെ എച്ച്.ബി.സി ഇന്റർനാഷനൽ അവാർഡിലെ രണ്ട് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇതേ സംരംഭം നോബിൾ ബിസിനസ് അവാർഡിൽ ഗോൾഡ് അവാർഡും നേടി.
കൂടാതെ ഗ്ലോബി അവാർഡ് ഫോർ ടെക്നോളജിയിൽനിന്ന് അംഗീകാരം നേടിയിട്ടുണ്ട്.ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് (ബി.ഐ.എം) പ്രോജക്ടിന് ഈ വർഷത്തെ മികച്ച ബി.ഐ.എം ഓർഗനൈസേഷൻ അവാർഡ്, വർസാനിലെ നൂതനമായ മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിക്കുന്ന പദ്ധതിക്ക് ഈ വർഷത്തെ സസ്റ്റൈനബ്ൾ പ്രൊജക്ട് ഓഫ് ദ ഇയർ അവാർഡ്, ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് സിസ്റ്റം സംരംഭത്തിന് മികച്ച ഗുണനിലവാര ടീം വിഭാഗത്തിൽ ഒന്നാംസ്ഥാനം എന്നിങ്ങനെ അവാർഡുകളും കുറഞ്ഞ കാലത്തിനിടയിൽ മുനിസിപ്പാലിറ്റി കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.