ദുബൈ: നിശ്ചയദാർഢ്യ വിഭാഗത്തിന് കടലിൽ നീന്തിരസിക്കാനുള്ള സൗകര്യമൊരുക്കി ദുബൈ മുനിസിപ്പാലിറ്റി. പ്രത്യേക വാട്ടർ വീൽചെയറുകളാണ് ഇവർക്കായി ദുബൈയിലെ ബീച്ചുകളിൽ സജ്ജമാക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വാട്ടർ വീൽചെയറുകൾ ഉപയോഗിച്ച് കടലിൽ കുളിക്കാം.
ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച വളന്റിയർമാർ സഹായത്തിനുണ്ടാകും. പ്രത്യേക രൂപത്തിൽ ഡിസൈൻ ചെയ്ത വാട്ടർ വീൽചെയറുകൾ വെള്ളത്തിൽ മുങ്ങിപ്പോകില്ല. വീൽചെയറിലുള്ള ബെൽറ്റുകളിൽ കുട്ടികളെ ബന്ധിപ്പിച്ച് വെള്ളത്തിലിറക്കാം. സുരക്ഷിതമായി വെള്ളത്തിൽ കളിക്കാവുന്ന അത്യാധുനിക രീതിയിലാണ് ഇതിന്റെ രൂപകൽപനയെന്ന് ദുബൈ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവരെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ലൈഫ് ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്. കുടുംബ സമേതം ബീച്ചുകളിൽ എത്തുന്നവർ വാട്ടർ വീൽചെയറിനായി ലൈഫ് ഗാർഡുകളെ സമീപിക്കാമെന്നും ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.