ദുബൈ: ലോകത്തെ ആദ്യ ഫംഗസ് സംരക്ഷണ കേന്ദ്രം ദുബൈയിൽ തുറന്നു. എക്സ്പോ സിറ്റിയിലാണ് സെന്റർ ഫോർ സ്പീഷീസ് സർവൈവൽ (സി.സി.എസ്) എന്ന പേരിൽ ഫംഗസ് സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രം ആരംഭിച്ചത്. ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ സ്പീഷീസ് സർവൈവൽ കമീഷന്റെ പങ്കാളിത്തത്തിലാണ് പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
സുസ്ഥിരത പവലിയനായ ടെറയിൽ സ്ഥിതിചെയ്യുന്ന കേന്ദ്രം സുസ്ഥിരതക്കും ജൈവവൈവിധ്യത്തിനും വേണ്ടിയുള്ള യു.എ.ഇയുടെ പ്രതിബദ്ധതയുടെ തെളിവാണ്. ഭക്ഷ്യസുരക്ഷ, ആവാസ വ്യവസ്ഥയുടെ നിലനിൽപ്, കാലാവസ്ഥ മാറ്റം എന്നിവയിൽ ഫംഗസുകളുടെ പങ്ക് നിർണായകമാണെങ്കിലും അവയുടെ സംരക്ഷണത്തിൽ വലിയ അവഗണനയാണ് ഉണ്ടാവുന്നത്. സസ്യജാലങ്ങളുടെ ആരോഗ്യം, കാർബൺ സംഭരണം, ആവാസവ്യസ്ഥയുടെ നിലനിൽപ് എന്നിവയെ ഫംഗസുകൾ വലിയ അളവിൽ പിന്തുണക്കുന്നുണ്ട്. അതോടൊപ്പം വൈദ്യശാസ്ത്രം, കൃഷി, വാസ്തുവിദ്യ, കാലാവസ്ഥ പരിഹാരങ്ങൾ എന്നിവയിലുടനീളം നൂതന സാധ്യതകളും ഫംഗസുകൾ വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.