ജി.ഡി.ആർ.എഫ്.എയിൽ സന്ദർശനം നടത്തിയ ദുബൈ ലാൻഡ് വകുപ്പ് പ്രതിനിധിസംഘത്തിന് ഉദ്യോഗസ്ഥർ വിവിധ കാര്യങ്ങൾ പരിചയപ്പെടുത്തുന്നു
ദുബൈ: സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിലെ ഉന്നത പ്രതിനിധി സംഘം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ സന്ദർശിച്ചു. ദുബൈ ലാൻഡ് വകുപ്പ് ഡയറക്ടർ ജനറലും മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് ചെയർമാനുമായ ഉമർ ബുഷഹാബിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി സ്വീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.
സ്ഥാപനപരമായ വിജ്ഞാന കൈമാറ്റവും സർക്കാർ പങ്കാളികളുമായുള്ള സഹകരണവും എമിറേറ്റിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ഉയർന്ന നിലവാരമുള്ള സേവനങ്ങൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ജി.ഡി.ആർ.എഫ്.എ പങ്കുവെച്ച മികച്ച പ്രവർത്തന രീതികളെ ഉമർ ബുഷഹാബ് അഭിനന്ദിച്ചു. സർക്കാർ പങ്കാളിത്തവും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാനുള്ള ദുബൈ ലാൻഡ് വകുപ്പിന്റെ പ്രതിബദ്ധത ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.