ദുബൈ കെ.എം.സി.സി സ്പോർട്സ് വിങ്ങിന്റെ രൂപവത്കരണ യോഗം
ദുബൈ: പ്രവാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിന് സ്പോർട്സ് വിങ്ങിന് രൂപം നൽകി ദുബൈ കെ.എം.സി.സി. സ്പോർട്സ് വിങ്ങിന്റെ പ്രവർത്തനോദ്ഘാടനം അബൂഹൈൽ സ്പോർട്സ് ബേ ഓഡിറ്റോറിയത്തിൽ യു.ഇ.എ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സി.പി റിസ്വാൻ നിർവഹിച്ചു.ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ഡോ. അൻവർ മർത്ത്യ ഹാമിദ് (സ്പെഷലിസ്റ്റ് ഓർത്തോ സർജൻ ആൻഡ് സ്പോർട്സ് മെഡിസിൻ ആസ്റ്റർ), ഹോക്കി താരം ഷാനവാസ് നടുവത്ത് വളപ്പിൽ, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് കോച്ച് മുഹമ്മദ് സനൂപ് എന്നിവർ ക്ലാസെടുത്തു. ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര സംസാരിച്ചു. സെക്രട്ടറി പി.വി നാസർ സ്പോർട്സ് വിങ് കമ്മിറ്റിയെ പരിചയപ്പെടുത്തി.
ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, യാഹുമോൻ ചെമ്മുക്കൻ, അഡ്വ. ഇബ്രാഹിം ഖലീൽ, റഈസ് തലശ്ശേരി, അഫ്സൽ മെട്ടമ്മൽ, ആർ. ഷുക്കൂർ, അഹമ്മദ് ബിച്ചി എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. സ്പോർട്സ് വിങ് ജനറൽ കൺവീനർ ഷാനവാസ് കിടാരൻ സ്വാഗതം പറഞ്ഞു. കോഓഡിനേറ്റർമാരായ മുസ്തഫ ചാരുപടിക്കൽ, സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ സ്പോർട്സ് വിങ്ങിന്റെ പദ്ധതികൾ അവതരിപ്പിച്ചു.അസീസ് സുൽത്താൻ മേലടി പ്രോഗ്രാം കോഓഡിനേറ്ററായി. കബീർ ഒരുമനയൂർ, അഷറഫ് അബ്ദുൽ റഹിമാൻ, ഷമീർ പണിക്കത്ത്, മുനീർ പള്ളിപ്പുറം, ഗഫൂർ കാലൊടി, ഉമ്മർ മുട്ടം, വി.കെ. ഷംസീർ, അഷ്റഫ് തോട്ടോളി, സൈഫുദ്ദീൻ മൊഗ്രാൽ, അയാസ് കണ്ണൂർ, ജുനൈദ് ചന്തിരൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.