ദുബൈ കെ.എം.സി.സി മെംബർഷിപ് ഷിദിൻനാഥിന് നജീബ് കാന്തപുരം എം.എൽ.എ കൈമാറുന്നു
ദുബൈ: കോഴിക്കോട് ബേപ്പൂർ നിയോജക മണ്ഡലത്തിലെ രാമനാട്ടുകര നഗരസഭയിൽ കൗൺസിലറായിരുന്ന ദലിത് ലീഗ് നേതാവ് ഗോപി പരുത്തിപ്പാറയുടെ മകൻ ഷിദിൻനാഥ് ദുബൈ കെ.എം.സി.സിയിൽ അംഗത്വമെടുത്തു. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ ഷിദിൻനാഥിന് മെംബർഷിപ് കൈമാറി.
ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, പി.വി നാസർ, ആർ.ഷുക്കൂർ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, നാസർ മുല്ലക്കൽ, അഡ്വ.സാജിദ് അബൂബക്കർ, കെ.പി മുഹമ്മദ്, സിദ്ദീഖ് കാലൊടി, നൗഫൽ വേങ്ങര, മുസ്തഫ വേങ്ങര, കെ.പി.പി തങ്ങൾ, എൻ.സി ജലീൽ ബേപ്പൂർ എന്നിവർ സന്നിഹിതരായിരുന്നു. ദുബൈ കെ.എം.സി.സി അംഗത്വം സ്വീകരിച്ച ഷിദിൻനാഥിനെ പ്രസിഡന്റ് ഡോ.അൻവർ അമീൻ, ജന. സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പൊട്ടങ്കണ്ടി ഇസ്മായിൽ എന്നിവർ അഭിനന്ദിച്ചു.
സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്കെത്തിക്കാൻ മുസ്ലിം ലീഗ് നടത്തുന്ന പരിശ്രമങ്ങളും പ്രവർത്തനങ്ങളും മാതൃകാപരമാണെന്നും അതിനാലാണ് പിന്നാക്ക ജനവിഭാഗങ്ങൾ സംഘടനയിലേക്ക് ആകർഷിക്കപ്പെടുന്നതെന്നും ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.