സൈനുദ്ദീൻ ചേലേരി, റഹ്ദാദ് മൂഴിക്കര,. കെ.വി. ഇസ്മായിൽ
ദുബൈ: ജീവകാരുണ്യ-സാംസ്കാരിക രംഗത്ത് 45 വർഷം പിന്നിടുന്ന ദുബൈ-കണ്ണൂർ ജില്ല കെ.എം.സി.സിയുടെ പുതിയ പ്രസിഡന്റായി സൈനുദ്ദീൻ ചേലേരിയെ തെരഞ്ഞെടുത്തു. റഹ്ദാദ് മൂഴിക്കരയാണ് ജനറൽ സെക്രട്ടറി. കെ.വി. ഇസ്മായിൽ പാനൂർ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
റ്റു ഭാരവാഹികൾ: പി.വി. ഇസ്മായിൽ, എൻ.യു. ഉമ്മർ കുട്ടി, റഫീഖ് കോറോത്ത്, നസീർ പാനൂർ, ശരീഫ് പയ്യന്നൂർ, ജാഫർ മാടായി, നിസ്തർ ഇരിക്കൂർ, പി.കെ. നിസാർ കൂത്തുപറമ്പ് (വൈ. പ്രസിഡന്റുമാർ), റഫീഖ് കല്ലിക്കണ്ടി, മുനീർ ഐക്കോടിച്ചി, ഫൈസൽ മാഹി, ഷംസീർ അലവിൽ, തൻവീർ എടക്കാട്, അലി ഉളിയിൽ, ഫായിസ് മാട്ടൂൽ, ബഷീർ മട്ടന്നൂർ, ബഷീർ കാട്ടൂർ, സലാം എലാങ്കോട് (സെക്രട്ടറിമാർ).
ദുബൈ കെ.എം.സി.സിയിൽ നടന്ന ജനറൽ കൗൺസിൽ മീറ്റ് സ്റ്റേറ്റ് കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു. എൻ.യു ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ട്രഷറർ പി.കെ ഇസ്മായിൽ, വൈസ് പ്രസിഡന്റ് റയീസ് തലശ്ശേരി എന്നിവർ പാനൽ അവതരിപ്പിച്ചു. ടി.പി മഹമൂദ് ഹാജി, ഒ. മൊയ്തു, എ.സി ഇസ്മായിൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ടി.പി അബ്ബാസ് ഹാജി എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ ചേലേരി സ്വാഗതവും റഹ്ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.