ദുബൈ ഇമിഗ്രേഷൻ സംഘടിപ്പിച്ച കമ്മ്യൂണിറ്റി സൈക്ലിങ്​ റാലിയിൽ നിന്ന്

കമ്യൂണിറ്റി സൈക്ലിങ്​ റാലി സംഘടിപ്പിച്ച്​ ദുബൈ ഇമിഗ്രേഷൻ

ദുബൈ: സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബൈ ഇമിഗ്രേഷൻ (ജി.ഡി.ആർ.എഫ്.എ) കമ്യൂണിറ്റി സൈക്ലിങ്​ റാലി സംഘടിപ്പിച്ചു. അൽ ഖവാനീജ് ട്രാക്കിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ്​ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പരിപാടിയ്ക്ക് നേതൃത്വം നൽകി.

ജീവനക്കാരുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിനും സർക്കാർ സ്ഥാപനവും സമൂഹവും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ലക്ഷ്യമിട്ടാണ്​ പരിപാടി സംഘടിപ്പിച്ചത്. കായിക പ്രവർത്തനങ്ങളെയും കൂട്ടായ പ്രവർത്തനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത സൈക്ലിങ്​ പരിപാടികൾ ജോലിസ്ഥലത്തും പൊതുസമൂഹത്തിലും ആരോഗ്യകരമായ സംസ്കാരം വളർത്താൻ സഹായകമാവും. ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ജീവനക്കാരുടെയും പൊതുജനങ്ങളുടെയും മാനസികോല്ലാസവും ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും സന്തോഷവും ജീവിതനിലവാരവും വർദ്ധിപ്പിക്കുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സുസ്ഥിര കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, കൂടുതൽ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Dubai Immigration organizes community cycling rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.