‘ദുബൈ ഡിസൈൻ വീക്ക് -2026’ നവംബറിൽ; ഉദ്യോഗാർഥികൾക്ക് പരിശീലനത്തിന് അവസരം

ദുബൈ: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ' ദുബൈ ഡിസൈൻ വീക്കിന്റെ' പന്ത്രണ്ടാമത് പതിപ്പിന് 2026 നവംബർ മൂന്നുമുതൽ എട്ടുവരെ ഡിസൈൻ ഡിസ്ട്രിക്ടിൽ (ഡി ത്രീ) അരങ്ങേറും. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ​ശൈഖ ലത്തീഫ ബിൻത്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക മഹോത്സവം നടക്കുക. മേളയുടെ മുന്നൊരുക്കങ്ങളിലും അനുബന്ധ പരിപാടികളിലും പങ്കാളികളാകാനും, ഡിസൈൻ-ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രായോഗിക പരിചയം നേടാനും താൽപര്യമുള്ള യുവപ്രതിഭകൾക്കായി ഇത്തവണ വിപുലമായ പരിശീലന പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്.

മേളയുടെ ഭാഗമായി നടക്കുന്ന ഡൗൺടൗൺ ഡിസൈൻ, വലിയ ഇൻസ്റ്റലേഷനുകൾ, സൗജന്യ പ്രദർശനങ്ങൾ, മത്സരങ്ങൾ, ടോക്കുകൾ, വർക്ക്‌ഷോപ്പുകൾ, വീക്കെൻഡ് മാർക്കറ്റ് പ്ലേസ് എന്നിവയിലെല്ലാം പ്രായോഗിക പരിചയം നേടാൻ യുവ പ്രൊഫഷനലുകൾക്ക് ഇതിലൂടെ അവസരം ലഭിക്കും. പ്രോഗ്രാം, പാർട്ണർഷിപ്പ്സ്, ഗ്രാഫിക് ഡിസൈൻ, സോഷ്യൽ മീഡിയ ആൻഡ്​ കണ്ടന്റ്, മാർക്കറ്റിങ്​ എന്നീ വിഭാഗങ്ങളിലാണ് അവസരങ്ങളുള്ളത്. യു.എ.ഇയിൽ താമസിക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ സി.വി, പോർട്ട്ഫോളിയോ, പരമാവധി 500 വാക്കുകളിലുള്ള കവർ ലെറ്റർ എന്നിവ സഹിതം traineeships@dubaidesignweek.ae എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Tags:    
News Summary - 'Dubai Design Week 2026' in November; Opportunity for trainees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.