ദുബൈ കസ്റ്റംസ്​ പുറത്തുവിട്ട കണക്കുകൾ

ദുബൈയിൽ പിടികൂടിയത്​ 35 ടൺ കള്ളക്കടത്ത്​ വസ്തുക്കൾ

ദുബൈ: കഴിഞ്ഞ മുന്നു മാസത്തിനിടെ ദുബൈ കസ്റ്റംസ് പിടികൂടിയത്​ 35 ടൺ അനധികൃത ഉത്​പന്നങ്ങൾ. എയർ കാർഗോ വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഉത്​പന്നങ്ങളാണ്​ പിടികൂടിയത്​. ദുബൈയിലെ മുഴുവൻ എയർകാർഗോ സെന്‍ററുകളിൽ​ നടത്തിയ പരിശോധനയിലാണ്​ കോടികൾ വിലമതിക്കുന്ന അനധികൃത വസ്തുക്കൾ കണ്ടെത്തിയതെന്ന്​ അധികൃതർ പറഞ്ഞു.

1.2 കോടി സിഗ്​രറ്റുകൾ, 67 ലക്ഷം വ്യാജ സിഗരറ്റുകൾ, 37,110 ടൺ സൗന്ദര്യവർധക വസ്തുക്കൾ, അംഗീകാരമില്ലാത്ത 3,632 ഇലക്​ട്രോണിക്​ ഘടകങ്ങൾ, ആഗോള ബ്രാൻഡുകളുടെ 10,520 വ്യാജ പതിപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

രാജ്യത്തെ അതിർത്തികൾ സംരക്ഷിക്കുന്നതിനും കള്ളക്കടത്തും വാണിജ്യ തട്ടിപ്പുകളും​ തടയുന്നതിനും സമ്പദ്​ വ്യവസ്ഥയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനുമായി ദുബൈ കസ്റ്റംസ്​ തുടരുന്ന നടപടികൾക്ക്​ ശക്തിപകരുന്നതാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്​തമാക്കി.

ഉദ്യോഗസ്ഥരുടെ പരിശ്രമവും അതോടൊപ്പം നൂതന സംവിധാനങ്ങളുടെ ഉപയോഗവും മികച്ച രീതിയിൽ സംയോജിപ്പിച്ചത് കള്ളക്കടത്ത്​ തടയുന്നതിന് സാധിച്ചുവെന്ന്​ ദുബെ കസ്റ്റംസ്​ ഡയറക്ടർ ജനറൽ ഡോ. അബ്​ദുല്ല ബുസന്ദ്​ പറഞ്ഞു.

'സംശകരമായ ഷിപ്പ്​മെന്‍റുകളെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി നൂതനമായ സംവിധാനങ്ങളും സാ​ങ്കേതികവിദ്യകളുമാണ്​ ഉപയോഗിക്കുന്നത്​. കൂടാതെ പരിശോധനക്ക്​ വിദഗ്​ധരായ ടീമിന്‍റെയും ഇന്‍റലിജൻസ്​ സംവിധാനങ്ങളുടെയും സഹായവും പിന്തുണയേകി' അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷിതമായ കസ്റ്റംസ്​ നീക്കങ്ങളിൽ ആഗോള തലത്തിൽ മുൻനിരയിലെത്തുകയെന്നതാണ്​ ലക്ഷ്യം. അതോടൊപ്പം ദേശീയ സുരക്ഷ വർധിപ്പിക്കുക, നിയമാനുസൃതമായ വ്യാപാരത്തിനായി മേഖലയുടെ പങ്ക്​ ശക്​തിപ്പെടുത്തുക, ദേശീയ സുരക്ഷ വർധിപ്പിക്കുക, ഉടമകളുടെ​ ട്രേഡ്​മാർക്ക്​ സംരക്ഷിക്കുക, ദുബൈയുടെ കാഴ്ചപ്പാടുകളേയും ഇകണോമിക്​ അജണ്ടകളേയും പിന്തുണക്കുക തുടങ്ങിയ ലക്ഷ്യങ്ങളും തങ്ങൾ മുന്നോട്ടുവെക്കുന്നതായി അദ്ദേം പറഞ്ഞു.

Tags:    
News Summary - Dubai Customs seizes over 6 million fake cigarettes in 35-tonne bust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.