ദുബൈയിലെ താമസക്കാർ ഒന്നിച്ചുപാടി, പോരാട്ടവീര്യത്തി​െൻറ ഉണർത്തുപാട്ട്

ദുബൈ: കരയും കടലും ആകാശവും കൊട്ടിയടച്ച് കോവിഡിനെതിരെ രാജ്യം കർമ്മയുദ്ധം തുടരുമ്പോൾ പോരാട്ടത്തിന് ശക്തി പകർന ്നും മനോവീര്യം വീണ്ടെടുത്തും ദുബൈയിലെ താമസക്കാർ. ഫ്ളാറ്റുകളിലെയും അപാർട്ടുമ​​െൻറുകളിലെയും ബാൽക്കണികളിലെത് തി ‘ടുഗതർ വി ചാന്റ് ഫോർ യു.എ.ഇ.’ എന്നു തുടങ്ങുന്ന ദേശീയ ഗാനം ആലപിച്ചാണ് പ്രതിരോധനിരയിൽ മുന്നണിപ്പോരളികളായി നിലയുറപ്പിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകരോട് രാജ്യം ആദരവ് പ്രകടിപ്പിച്ചത്.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ രാജ്യമൊന്നാകെ ദേശീയഗാനമാലപിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതിനും ദേശീയഗാനവുമായി യു.എ.ഇയിലെ ലക്ഷക്കണക്കിന് പൗരന്മാരും താമസക്കാരും വീടുകളിലെ ബാൽക്കണികളിലെത്തും. ഇനിയുള്ള എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിലും ദേശീയ ഗാനാലാപനം തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇൗ കാലത്തെയും അതിജീവിക്കുന്നമെന്ന പ്രത്യാശ ജനങ്ങളിലേക്ക് പകരുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായ സഹകരണം വളർത്തുന്നതിനുമായാണ് വീട്ടിലിരിക്കുന്നവരോട് ഇത്തരം അഭിവാദ്യപ്രകടനങ്ങൾക്കായി സമയം കണ്ടെത്താൻ അധികൃതർ നിർദേശിച്ചിരിക്കുന്നത്. നാലുചുവരുകൾക്കുള്ളിൽ എപ്പോഴും കഴിയുന്നതിനു പകരം അയൽവീടുകളിലേക്കും പുറംലോകത്തേക്കും അവരുടെ കാഴ്ചയെത്തിക്കാനുള്ള ശ്രമം കൂടി ഇതു ലക്ഷ്യംവെക്കുന്നുണ്ട്. ദേശീയഗാനം ആലപിക്കുന്ന വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പങ്കിടാനും പൊതുജനങ്ങളോട് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Dubai covid 19-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.