ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധി തുടരുന്ന വ്യവസായ-സാമ്പത്തിക മേഖലക്ക് കരുത്തുപകരുന്നതിനായി ദുബൈയിൽ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. 315 മില്യൺ ദിർഹമിെൻറ ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിരി്കകുന്നത്. മേഖലക്ക് താങ്ങ് പകരുത്തതിനായുള്ള അഞ്ചാമത്തെ പാക്കേജാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ചത്. ഇതോടെ പ്രതിസന്ധികാലത്തെ മറികടക്കുന്നതിന് ദുബൈ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് 7.1 ബില്യൺ ദിർഹമായി ഉയർന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശാനുസരണമാണ് പുതിയ സാമ്പത്തിക സഹായം. വ്യവസായ മേഖലയെ ആഗോള പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുള്ള ശ്രമം തുടരുമെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിൽ വ്യക്തമാക്കി.നേരത്തേ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളിലെ ചില സംരംഭങ്ങളുടെ സാധുത ആറുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെ തുടരാനാണ് തീരുമാനം. ആഗോള പ്രതിസന്ധിയെ തുടർന്ന് സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രത്യാഘാതങ്ങളെ ഫലപ്രദമായി ലഘൂകരിക്കാൻ സഹായിക്കുന്ന പ്രായോഗിക തന്ത്രങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിൽ ദുബൈ സർക്കാർ നിലവിലെ ആഗോള സാമ്പത്തിക സ്ഥിതിയും അസാധാരണമായ സാഹചര്യങ്ങളും വിവിധ സംഭവവികാസങ്ങളും വിലയിരുത്തുന്നത് തുടരുകയാണ്.
ആഗോള പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തും. സാമ്പത്തിക രംഗത്തെ വീണ്ടെടുക്കുന്നതിന് വേഗം വർധിപ്പിച്ച് ബിസിനസ് തുടർച്ച ഉറപ്പാക്കാൻ ആവശ്യമായ മാർഗങ്ങൾ നൽകും. ലോകമെമ്പാടുമുള്ള പകർച്ചവ്യാധി നേരിടുന്ന വെല്ലുവിളികൾക്കിടയിലും നമ്മുടെ സമ്പദ്വ്യവസ്ഥ ക്രമാനുഗതമായി മെച്ചപ്പെടുകയാണ്. സാമ്പത്തിക മികവ് കൈവരിക്കാനും ഞങ്ങളുടെ വിവിധ ബിസിനസ് മേഖലകളുടെ വീണ്ടെടുക്കൽ ത്വരിതപ്പെടുത്താനും ഞങ്ങളെ പ്രാപ്തരാക്കുന്ന കഴിവുകളും വിഭവങ്ങളും നമുക്കുണ്ട്. അടുത്ത ഘട്ടം സംരംഭകർക്കും നിക്ഷേപകർക്കും പുതിയ അവസരങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട് -ദുബൈ കിരീടവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വ്യക്തമാക്കി. എക്സിക്യുട്ടീവ് കൗൺസിൽ സെക്കൻഡ് ഡെപ്യുട്ടി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം അധ്യക്ഷനായ ദുബൈ ഇക്കണോമി സപ്പോർട്ട് കമ്മിറ്റിയുടെ അഭ്യർഥനയെ തുടർന്നാണ് സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.