അബൂദബി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ക്ലൈംബിങ് മതിൽ ‘ക്ലൈംബ് അബൂദബി’ പൊതുജനങ്ങൾക്കായി തുറന്നു. യു.എ.ഇയില െ റോക്ക് ക്ലൈംബിങ് പ്രേമികൾക്കും വിദേശരാജ്യത്തു നിന്നെത്തുന്ന സന്ദർശകർക്കും യാസ് ദ്വീപിലെ യാസ് മാളിനും ഫെരാരി വേൾഡിനും ഇടയിലെ ഈ പുതിയ കായിക സൗകര്യം സാഹസിക വിനോദത്തിനുള്ള പുതിയൊരു കേന്ദ്രമാവും. മതിൽ 43 മീറ്റർ (141 അടി) ഉയരമുള്ളതാണ്. 367 ദശലക്ഷം ദിർഹമാണ് മുതൽമുടക്ക്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിധമാണ് ഒരുക്കിയിരിക്കുന്നത്. ൈഫ്ലറ്റ് ഇൻസ്ട്രക്ടർമാർ എല്ലയൈ്പോഴും ൈഫ്ലറ്റ് ചേംബറിനുള്ളിൽ അതിഥികൾക്കൊപ്പം തുടരും. മതിൽ കയറുന്നതിന് 100 ദിർഹവും സ്‌കൈ ഡൈവിങ്ങിന് 215 ദിർഹവുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.