ദുബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ യുവാവിന് ദുബൈ ക്രിമിനൽ കോടതി 25,000 ദിർഹം പിഴ ചുമത്തി. മൂന്നു മാസത്തേക്ക് ഇയാളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഏഷ്യൻ വംശജനാണ് നടപടി നേരിട്ടത്. അനുവദനീയമല്ലാത്ത സ്ഥലത്ത് വെച്ച് മദ്യം കഴിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങി മൂന്നു കുറ്റങ്ങളാണ് ഇയാൾക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. മദ്യലഹരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലെ ഇരുമ്പ് ബാരിക്കേടിൽ ഇടിച്ചാണ് നിന്നത്. അറസ്റ്റിലായ പ്രതിയുടെ കുറ്റസമ്മതവും അപകട വിദഗ്ധരുടെ റിപോർട്ടും പരിഗണിച്ചാണ് പ്രതിക്കെതിരെ കോടതി വിധി പറഞ്ഞത്. കേസിന്‍റെ സാഹചര്യങ്ങളും പ്രതി കുറ്റസമ്മതം നടത്തിയതും ചൂണ്ടിക്കാട്ടി ജഡ്ജിമാർ ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.