Posted On
date_range Updated On
date_range ദുബൈയിൽ മയക്കുമരുന്ന് കടത്തിയയാൾ പിടിയിൽ
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് ദുബൈ കസ്റ്റംസിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 292 മയക്കുമരുന്ന് കുളികൾ, അഞ്ച് സ്റ്റാമ്പ്, 13.84 ഗ്രാം മയക്കുമരുന്ന്, 7.38 ഗ്രാം കൊക്കെയ്ൻ, 274.59 ഗ്രാം ക്രിസ്റ്റൽ മെറ്റാഫെത്താമിൻ എന്നിവ കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.