ദുബൈ: ഷാർജയിലെ വ്യോമമാർഗത്തിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഷാർജ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ ഒമ്പത് വരെയാണ് അടിയന്തര സാഹചര്യം ഉടലെടുത്തതിനെ തുടർന്ന് വ്യോമഗതാഗതം നിയന്ത്രിക്കേണ്ടിവന്നത്. ഷാർജ വിമാനത്താവള പരിധിയിലെ ആകാശത്ത് ഡ്രോൺ വട്ടമിട്ടു പറക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ആറു വിമാനങ്ങളും റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടക്കത്തിൽ ഇതുസംബന്ധിച്ച വാർത്തകൾ അധികൃതർ സ്ഥിരീകരിച്ചില്ലെങ്കിലും വിമാനത്താവളത്തിനു സമീപം ഡ്രോണിെൻറ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പിന്നീട് ഷാർജ കൺട്രോൾ ടവർ അധികൃതർ വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ, സുരക്ഷാപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം ഒരു മണിക്കൂറിനകം തന്നെ വ്യോമഗതാഗതം പൂർവസ്ഥിതിയിലാക്കാനായെന്നും അധികൃതർ വ്യക്തമാക്കി. വ്യോമമാർഗത്തിൽ ഡ്രോൺ പറത്തുന്നത് വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. യു.എ.ഇയിൽ 20,000 ദിർഹമാണ് പിഴ. വിമാനത്താവളത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് അനുമതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.