ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ച ഡെലിവറി റൈഡര്‍ക്ക് അബൂദബി പൊലീസ് നല്‍കിയ ആദരം.

നിയമങ്ങള്‍ പാലിച്ച് റൈഡ്; ഡെലിവറി ബോയിക്ക് അബൂദബി പൊലീസിന്റെ ആദരം

അബൂദബി: ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചും റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയും മാതൃകാപരമായി വാഹനം ഓടിച്ച തലബാത് ഡെലിവറി റൈഡറെ അബൂദബി പൊലീസ് ആദരിച്ചു. ദൈനംദിന ജോലികള്‍ക്കിടയിലും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച റൈഡര്‍ക്കുള്ള ഉപഹാരം അബൂദബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി സമ്മാനിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും സമൂഹത്തില്‍ നല്ല രീതിയിലുള്ള ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലും റൈഡറുടെ പെരുമാറ്റം മികച്ചു നിൽക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. റോഡ് ഉപയോക്താക്കള്‍ക്കിടയില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യവും റോഡ് സുരക്ഷാ സംസ്‌കാരവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന മാതൃകയാണ് റൈഡറുടെ അച്ചടക്കമെന്ന് ബ്രിഗേഡിയര്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി പ്രശംസിച്ചു.

റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും വേണ്ടി സമൂഹത്തില്‍ ഉത്തരവാദിത്തത്തോടെയും മികച്ച രീതിയിലും പ്രവര്‍ത്തിക്കുന്ന വ്യക്തികളെ അബൂദബി പൊലീസ് എപ്പോഴും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Driving by the rules; Abu Dhabi Police honors delivery rider

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.