പ്രതീകാത്മക ചിത്രം

ഇടിച്ചിട്ട്​ നിർത്താതെ പോയി; ​ഡ്രൈവർക്ക്​ 5,000 ദിർഹം പിഴ

ദുബൈ: അപകടം വരുത്തിയ ശേഷം നിർത്താതെ പോയ വാഹനത്തിലെ ഡ്രൈവർക്ക്​ ദുബൈ ട്രാഫിക്​ കോടതി 5,000 ദിർഹം പിഴ ചുമത്തി. യൂറോപ്യൻ പൗരനാണ്​ ശിക്ഷ ലഭിച്ചത്​. അപകടം വരുത്തുമ്പോൾ ഇയാൾക്ക്​ ലൈസൻസുണ്ടായിരുന്നില്ല. ദുബൈയിൽ ബിസിനസ്​ ബേയിലായിരുന്നു അപകടം. അശ്രദ്ധമായി വാഹനം പിറകോട്ടെടുക്കവെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ ഇയാൾ വാഹനം നിർത്താതെ പോയി. പിന്നീട്​ പൊലീസ്​ സി.സി.ടിവി ക്യാമറ പരിശോധിച്ചാണ്​ പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ്​ ചെയ്യുന്നതും. അന്വേഷണത്തിൽ ഇയാൾക്ക്​ സാധുവായ ഡ്രൈവിങ്​ ലൈസൻസ്​ ഇല്ലെന്ന്​ ബോധ്യമായി. പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.


Tags:    
News Summary - Driver fined Dh5,000 for hitting and failing to stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.