Posted On
date_range Updated On
date_range ഷാർജയിൽ പൊലീസ് ബസ് അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു
ഷാർജ: ഷാർജയിൽ പൊലീസ് ബസ് അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
പൊലീസ് വകുപ്പിലെ ജീവനക്കാരാണ് പരിക്കേറ്റവർ. ഇവരുടെ നില ഗുരുതരമല്ല. ഇവരെ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിലും കുവൈത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ഷാർജ പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. മരിച്ചയാളുടെ കുടുംബാംഗങ്ങളെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.