ശൈ​ത്യം ത​ടു​ക്കു​വാ​ൻ വ​സ്​​ത്ര​ങ്ങ​ൾ ന​ൽ​കി ഹം​റി​യ

ഷാ​ർ​ജ: കൊ​ടും ശൈ​ത്യ​ത്തെ ചെ​റു​ക്കു​വാ​നു​ള്ള വ​സ്​​ത്ര​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി ഷാ​ർ​ജ​യു​ടെ തു​റ​മു​ഖ ഉ​പ​ന​ഗ​ര​മാ​യ അ​ൽ ഹം​റി​യ ന​ഗ​ര​സ​ഭ. സാ​യി​ദ് വ​ർ​ഷം മു​ൻ​നി​റു​ത്തി​യാ​ണ് വ​സ്​​ത്ര വി​ത​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ർ മു​ബാ​റ​ക്ക് റാ​ഷി​ദ് ആ​ൽ ഷം​സി പ​റ​ഞ്ഞു. കാ​ലാ​വ​സ്​​ഥ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​യും ക​രു​ത​ലും ന​ഗ​ര​സ​ഭ എ​ടു​ക്കാ​റു​ണ്ട്. ചൂ​ട് കാ​ല​ത്ത് പ​ങ്ക​യു​ള്ള തൊ​പ്പി​ക​ൾ ന​ൽ​കി​യാ​ണ് ന​ഗ​ര​സ​ഭ രം​ഗ​ത്ത് വ​ന്ന​ത്. ഇ​തി​ന് പു​റ​മെ 150 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വൃ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കു​വാ​ൻ റോ​ഡി​െ​ൻ​റ രൂ​പ​രേ​ഖ ത​ന്നെ ന​ഗ​ര​സ​ഭ മാ​റ്റി വ​ര​ച്ചി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മു​ന്നി​ൽ നി​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്​ ഡി​പ്പാ​ർ​ട്ട്മെ​ൻ​റി​ൻ​റെ പ​രി​ശ്ര​മ​ങ്ങ​ളെ അ​ൽ ഷം​സി പ്ര​ശം​സി​ച്ചു.

Tags:    
News Summary - dress hamriya-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.