അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് ഡോ. ആസാദ് മൂപ്പന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നൽകി ആദരിക്കുന്നു
റാസല്‍ഖൈമ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി) എമിറേറ്റ്സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പനെ എ.കെ.എം.ജിയുടെ ‘മാരായ 2025’ കണ്‍വെന്‍ഷനില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു.
റാസല്‍ഖൈമയിലെ കള്‍ച്ചറല്‍ ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ലോകമെമ്പാടുമുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ പ്രഫഷനലുകളും പ്രതിനിധികളും പങ്കെടുത്തു. ആരോഗ്യ പരിചരണ മേഖലയിലെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും മികച്ച സംഭാവനകളും എ.കെ.എം.ജി എമിറേറ്റ്സ് സ്ഥാപിക്കുന്നതിലും സംഘടനയെ വളര്‍ത്തുന്നതിലും വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചാണ് ഡോ.ആസാദ് മൂപ്പന് അവാര്‍ഡ് നല്കി ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.